bank
പ്രസിഡന്റ് ആർ. രാജീവ്,

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ വിജയിച്ചു. കെ. അജയൻ, ടി.എം. ജോയ്, സി.എച്ച്. നാസർ, ആർ. രാജീവ്, എൻ. ലാലു, സന്തോഷ് കാക്കൂചിറ, കെ.എം. സീതി, മീനാകുമാരി വിജയചന്ദ്രൻ, രമണി കൃഷ്ണൻകുട്ടി, കെ.വി. കൃഷ്ണൻകുട്ടി, പി.എം. അലി പുതിയേടത്ത്, എൽസൺ പാലക്കുഴി, ധന്യ അരുൺ എന്നിവരാണ് വിജയിച്ചത്. ആർ. രാജീവിനെ പ്രസിഡന്റായും ടി.എം. ജോയിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.