 
കൊച്ചി: വൈദ്യുതിനിരക്ക് വർദ്ധനവിനെതിരെ ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി ക്ലബ് റോഡിലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ഇരുട്ടടി പ്രതിഷേധധർണ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി പി.ബി. സുജിത്ത്, മഹിളാസേന ജില്ലാ അദ്ധ്യക്ഷ ബീന നന്ദകുമാർ, ജില്ലാ സെക്രട്ടറിമാരായ വിജയൻ നെടുമ്പാശേരി, ഷാജി ഇരുമ്പനം, മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. പീതാംബരൻ, അഭിലാഷ് രാമൻകുട്ടി, വേണു നെടുവന്നൂർ, നന്ദനൻ മാങ്കായി, എം.എസ്. മനോഹരൻ, അർജുൻ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. സി.സി. ഗാന്ധി, സ്നേഹമോൾ, ലെനരാജ്, സുദേവൻ, മനോജ് മാടവന എന്നിവർ നേതൃത്വം നൽകി.