പിറവം: പിറവം നഗരസഭാ കേരളോത്സവം 2024 സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ കൂടിയ യോഗം ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.പി. സലീം അദ്ധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ.എ. രക്ഷാധികാരിയായ സംഘാടക സമിതിയുടെ ചെയർമാനായി നഗരസഭ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാനായി നഗരസഭ വൈസ് ചെയർമാൻ കെ.പി. സലീം, ജനറൽ കൺവീനറായി നഗരസഭ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. വിവിധ കലാകായിക മത്സരങ്ങൾ ഡിസംബർ 14,15 തിയതികളിലായി വിവിധ വേദികളിലായി നടക്കും. താത്പര്യമുളളവർ നാളെ വൈകീട്ട് 5 മണിക്ക് മുമ്പായി നഗരസഭയിൽ പേര് രജിസ്റ്റർ ചെയ്യണം.