കൊച്ചി: വൈദ്യുതിനിരക്ക് വർദ്ധനവ്, ധൂർത്ത്, അമിതനികുതി, അഴിമതി, സ്വജനപക്ഷപാതം എന്നിവ ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ആർ.എസ്.പി ജില്ലാ കമ്മിറ്റി നാളെ രാവിലെ 10ന് കളക്ടറേറ്റ് ധർണ നടത്തും. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷനാകും.