gurudeva-trust-
ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഭരണസമിതി അധികാരമേൽക്കുന്നു

പറവൂർ: ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. പ്രദീപ്കുമാർ തങ്കപ്പൻ (പ്രസിഡന്റ്), സി.ആർ. പ്രസന്നൻ, സുരേഷ് ഭരതൻ, ഡോ. പി.കെ. രാജൻ ബാബു, (വൈസ് പ്രസിഡന്റുമാർ) കെ.ഡി. വേണുഗോപാൽ (സെക്രട്ടറി), എ.പി. സദാനന്ദൻ, ആർ. രാജേന്ദ്രൻ, എ.എസ്. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറിമാർ), സജീവബാബു കോമ്പാറ (ട്രഷറർ), ഡോ. പി.എ. സേതു (ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ), കെ.ആർ. ദിനേശൻ (ജി.സി.ടി മെമ്പർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് ഭരണസമിതി അറിയിച്ചു.