മൂവാറ്റുപുഴ: രണ്ടാർകര പയ്യന ധർമ്മശാസ്താ നാഗപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലകാല നിവേദ്യ പൂജകളും സർപ്പപൂജകളും 14ന് നടക്കും. കോന്നശേരി പരമേശ്വരൻ നമ്പൂതിരി, കോന്നശേരി സുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജകൾ. രാവിലെ 5.30ന് ക്ഷേത്ര ദീപം തെളിയിക്കും. തുടർന്ന് പ്രഭാത പൂജകൾ, ശാസ്താവിനും പഞ്ചമൂർത്തികൾക്കുമുള്ള നിവേദ്യ പൂജകൾ, വിശേഷാൽ ദീപാരാധന എന്നിവ നടക്കും. കരിനാഗം, നാഗ രാജാവ്, സർപ്പങ്ങൾ, കുടുംബ സർപ്പം എന്നിവയ്ക്കുള്ള പ്രത്യേക പൂജകൾ, നൂറും പാലും, നിവേദ്യം എന്നിവയുണ്ടാകും. തുടർന്ന് പ്രസാദവിതരണം. ഫോൺ: 9895180032