മുവാറ്റുപുഴ: ശ്രീ പള്ളിക്കാവ് ത്രിദേവി ക്ഷേത്രത്തിൽ കാർത്തിക മഹോത്സവവും ദീപക്കാഴ്ചയും ഇന്ന് തുടങ്ങും. തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 5.30ന് അഭിഷേകം, 8.30 ന്പൂമൂടൽ, 1ന് പ്രസാദഊട്ട്, വൈകീട്ട് 6.30ന് ദീപാരാധന, 6.45ന് ഓട്ടൻതുള്ളൽ, 8ന് നൃത്തസന്ധ്യ, നാളെ രാവിലെ പതിവ് പൂജകളും പ്രസാദഊട്ടും. വൈകീട്ട് 6.30ന് ദീപാരാധന, 6.45ന് നൃത്തനൃത്ത്യങ്ങൾ, 9ന്‌ വൺമാൻ ഷോ. 13-ാം തിയതി പതിവ് പൂജകളും മഹാപ്രസാദ ഊട്ടും. വൈകിട്ട് 4ന് കാഴ്ച ശ്രീബലി, പഞ്ചവാദ്യം, 6.30 ദീപക്കാഴ്ച, 7ന്‌ താലപ്പൊലി, 10ന് ഗാനമേള.