പെരുമ്പാവൂർ: സർവീസ് പെൻഷൻകാരുടെ കുടിശിക ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ബ്ലോക്ക് തല സമര പരിപാടിയുടെ ഭാഗമായി കൂവപ്പടി, വാഴക്കുളം ബ്ലോക്കുകളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പാവൂർ സിവിൽ സ്റ്റേഷൻ മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.വി. സുകുമാരൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ.സി. ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം.കെ. കൃഷ്ണൻ നമ്പൂതിരി, കെ.വി. സുകുമാരൻ കെ.പി. സുരേഷ് ബാബു, കെ.എം. ബെന്നി, എം.പി. ശോശാമ്മ, സാജു കുര്യാക്കോസ്, എ.കെ. ബേബി, കെ.പി. യാക്കോബ് . കെ. ഗോപിനാഥൻ, കെ.എ. കുഞ്ഞപ്പൻ, കെ.പി. സെയ്‌തു മുഹമ്മദ് എന്നിവർ സംസാരിച്ചു.