
കൊച്ചി: സീയ സീസൺസ് പതിമൂന്നാം പതിപ്പ് ഇന്നും നാളെയും പനമ്പിള്ളി നഗർ അവന്യൂ സെന്ററിൽ നടക്കും. രാവിലെ 10.30ന് എൻ.എസ്.ഐ.സി മാനേജർ ഗ്രേസ് റെജി, കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് സി.ഇ.ഒ ബെനഡിക്ട് വില്യം എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം കല്യാണി പണിക്കർ, പേഴ്സണാലിറ്റി ട്രെയിനർ പ്രിയ ശിവദാസ്, മോഡലും അവതാരകയുമായ അഖില അവറാച്ചൻ, വനിത സംരംഭകരായ ലീല ബേബി, സോണിയ ഗ്ലാഡിസൺ, ഫാഷൻ ഡിസൈനർ നിതിന തുടങ്ങിവർ പങ്കെടുക്കും. സീനത്ത് അഷ്രഫ്, അഖില അവറാച്ചൻ, ലീല ബേബി, സോണിയ ഗ്ലാഡിസൺ, നിതിന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.