പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകളെക്കുറിച്ചും അതിനുള്ള യോഗ്യത, പരീക്ഷയുടെ സിലബസ് എന്നിവയെക്കുറിച്ചും വിശദീകരിക്കാൻ ശനിയാഴ്ച എസ്.എൻ ഡി.പി യോഗം പെരുമ്പാവൂർ ടൗൺ ശാഖാ ഹാളിൽ ട്രെയിനർ അഡ്വ. ജയസൂര്യൻ ക്ലാസെടുക്കും. രാവിലെ 9.30ന് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണികൃഷ്ണൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ മേഖലയിലുള്ള ശാഖകളിലെ പത്താം ക്ലാസ് പാസായി 18 വയസ് പൂർത്തിയായ ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ശാഖാ ഭാരവാഹികളായ ടി.കെ. ബാബ, എം. വസന്ത, പി.എൻ. അജയൻ, കെ.ജി. പ്രസാദ്, സുബ്രമണ്യൻ, എം.പി. സദാനന്ദൻ എന്നിവർ അറിയിച്ചു.