padam
ദേശിയ സ്‌കൂൾ ഗെയിംസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മുത്തൂറ്റ് വോളിബാൾ അക്കാഡമിയിലെ എ,ആർ. അനുശ്രീയ്ക്ക് അക്കാഡമി ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു ക്യാഷ് അവാർഡ് സമ്മാനിക്കുന്നു

കൊച്ചി: ദേശീയ സ്‌കൂൾ ഗെയിംസ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന മുത്തൂറ്റ് വോളിബാൾ അക്കാഡമിയുടെ കായിക താരങ്ങൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. താരങ്ങളായ എ.ആർ. അനുശ്രീ, സി.ബി. നിസ്റ്റിൻ, ജോസഫ് ഷൈവാൻ എന്നിവർക്കാണ് പതിനായിരം രൂപയുടെ ക്യാഷ് അവാർഡ് ലഭിച്ചത്. അക്കാഡമി ടെക്‌നിക്കൽ ഡയറക്ടർ ബിജോയ് ബാബു പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡിസംബർ 22 മുതൽ 26 വരെ തെലങ്കാനയിലാണ് സ്‌കൂൾ ഗെയിംസ്. നോർത്ത് പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി എച്ച്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ഡയറക്ടർ പി.എസ്. ജയരാജ്, സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ, സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, മുത്തൂറ്റ് അക്കാഡമി വോളിബാൾ പരിശീലകൻ സി. രാജൻ, ഫിസിക്കൽ എഡ്യുക്കേഷൻ അദ്ധ്യാപിക ടി.ആർ. ബിന്നി എന്നിവർ പങ്കെടുത്തു.