kothamangalam
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴസ് യൂണിയൻ നടത്തിയ ധർണ്ണ ടി.എൻ.മിനി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: പെൻഷൻ പരിഷ്കരണം ആരംഭിക്കുക, ക്ഷാമശ്വാസ കുടിശിക ഒറ്റത്തവണയായി അനുവദിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർക്കാർ സർവീസ് പെൻഷണേസ് യൂണിയൻ കോതമംഗലം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. വനിത സാഹിതി ജില്ലാ ജോ. സെക്രട്ടറി ടി.എൻ. മിനി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ജോസ് ചോലിക്കര അദ്ധ്യക്ഷനായി, കെ.കെ. മൈതീൻ, കെ.കെ. മണിലാൽ, സി.വി. ജോസ്, എ.ആർ. വിലാസിനി, കെ.പി. മോഹനൻ, സി.വി. ജേക്കബ്, വി.എ. പത്രോസ് എന്നിവർ പ്രസംഗിച്ചു.