 
ആലുവ: 15 കോടി രൂപ ചെലഴിച്ച് മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് കടുങ്ങല്ലൂർ പഞ്ചായത്ത് കവലയിൽ നിർമ്മിച്ച സഹകരണ മന്ദിരം ഡിസംബർ 14ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും മന്ത്രി പി. പ്രസാദ്, എസ്. ശർമ്മ, ഗോപി കോട്ടമുറിക്കൽ, സി.എൻ. മോഹനൻ, കെ. ചന്ദ്രൻപിള്ള, മനോജ് മൂത്തേടൻ, കോലിയക്കോട് കൃഷ്ണൻനായർ, കെ.എൻ. ദിനകരൻ, ടി.പി. അബ്ദുൾ അസീസ്, സുരേഷ് മുട്ടത്തിൽ എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.എം. ശശി സ്വാഗതവും സെക്രട്ടറി പി.എച്ച്. സാബു റിപ്പോർട്ടും അവതരിപ്പിക്കും.
കടുങ്ങല്ലൂരിന് തിലകക്കുറി
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് അഭിമുഖമായി നിർമ്മിച്ച ബഹുനില മന്ദിരം മുപ്പത്തടം സഹകരണ ബാങ്കിന് മാത്രമല്ല, ഗ്രാമത്തിന്റെയാകെ മുഖച്ഛായ മാറ്റുന്നതാണ്.
1965 ഡിസംബർ 20ന് പരിമിതമായ മൂലധനത്തോടെ ആരംഭിച്ച സഹകരണ സ്ഥാപനം ഇന്ന് സംസ്ഥാനത്തെ മികച്ച സഹകരണ സ്ഥാപനങ്ങളിലൊന്നാണ്. 11433 പേർ അംഗങ്ങളും 125.54 കോടിരൂപ നിക്ഷേപവും 81.41 കോടി രൂപ വായ്‌പയും
ബാങ്ക് ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വി.എം. ശശി, വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാഷ, സെക്രട്ടറി പി.എച്ച്. സാബു, അംഗങ്ങളായ ആർ. രാജലക്ഷ്മി, പി.ഐ. ശിവശങ്കരൻ, കെ.ജെ. സെബാസ്റ്റ്യൻ, കെ.എൻ. രജീഷ് എന്നിവർ പങ്കെടുത്തു.
പുതിയ കെട്ടിടത്തിൽ ഇവയൊക്കെ
ബാങ്കിന്റെ ഹെഡ് ഓഫീസും ബ്രാഞ്ചും
സഹകരണ ഡയഗ്‌നോസ്റ്റിക് സെന്റർ
നീതി മെഡിക്കൽ സ്റ്റോറും നീതി ലാബും
സഹകരണ ഹോട്ടൽ,
സ്‌മാർട്ട് ക്ലാസ് റൂം
പരിശീലന കേന്ദ്രം
സെനറ്റ് ഹാൾ
12 എ.സി താമസ മുറികൾ
വിപുലമായ പാർക്കിംഗ് സൗകര്യം