പറവൂർ: എൽ.ഐ.സി. ഏജന്റ് ഓർഗനൈസേഷൻ പറവൂർ ബ്രാഞ്ച് സമ്മേളനം പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.ആർ. ഷാജൻ അദ്ധ്യക്ഷനായി. പി.എസ്. ദേവദാസ്, സീജ പ്രമോദ്, പി.എസ്. സുനീർ, വി.കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ആർ. ഷാജൻ (പ്രസിഡന്റ്), സീജ പ്രമോദ് (സെക്രട്ടറി), കെ.ഡി. ഭാസി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.