പെരുമ്പാവൂർ: വളയൻചിറങ്ങര വി.എൻ. കേശവപിള്ള സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ 14ന് പി.കെ. മാധവന്റെ കൊയ്ത്തും മുളയരി പായസവും എന്ന പുസ്തകം നോവലിസ്റ്റ് ബെന്യാമിൻ എഴുത്തുകാരനായ ഷൗക്കത്തിന് കൈമാറി പ്രകാശനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ വായനശാലാ പ്രസിഡന്റ് എം.എം. മോഹനൻ അദ്ധ്യക്ഷനാകും. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് സാജു പോൾ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ,​ അഡ്വ. വി.എം. ഉണ്ണി എന്നിവർ സംസാരിക്കും.