പെരുമ്പാവൂർ: പെരുമ്പാവൂർ ബൈപ്പാസിന്റെ നിർമ്മാണോദ്ഘാടനം 16ന് വൈകിട്ട് 4 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. സുഭാഷ് മൈതാനിയിൽ ചേരുന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, മുൻ എം.എൽ.എ സാജു പോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ടി. അജിത് കുമാർ, ടി.എം. അൻവർ അലി എന്നിവർ സംസാരിക്കും.