mrd
മരട് നഗരസഭ സംഘടിപ്പിച്ച വയോജനോത്സവം സമാപന സമ്മേളനം കെ.ബാബു എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

മരട്: മരട് നഗരസഭ സംഘടിപ്പിച്ച വയോജനോത്സവം 2024 സമാപിച്ചു. മരട് മൂത്തേടം ജോർജ് വാകയിൽ ഹാളിൽവച്ച് നടത്തിയ സമാപന സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി മെറിൻ ജോസഫിനെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി. കൗൺസിലർമാരായ റിയാസ് കെ. മുഹമ്മദ്, ബേബി പോൾ, ശോഭ ചന്ദ്രൻ, സി.ആർ. ഷാനവാസ്, പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, സെക്രട്ടറി ഇ. നാസിം,ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫെമിത എന്നിവർ സംസാരിച്ചു.