anusma
ഫോട്ടോ അടിക്കുറിപ്പ്: പ്രൊഫ. സീതാരാമന്‍ അനുസ്മരണ സമ്മേളനം പെരുമ്പാവൂരിൽ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം. ജോയ് ഉദ്ഘാടനം

പെരുമ്പാവൂർ: പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫ. എസ്. സീതാരാമന്റെ നാലാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഡോ. സി.എം. ജോയ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘടനാ പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷനയി. ടി.എം. വർഗീസ്, ശിവൻ കദളി, എം.കെ. അംബേദ്കർ, സി.കെ. അബ്ദുള്ള, എ.കെ. ശശിധരൻപിള്ള, കെ.വി. മത്തായി, കെ. മാധവൻ നായർ, സി.കെ. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.