lulu

കൊച്ചി : സൗന്ദര്യസങ്കൽപ്പങ്ങളുടെ നവ്യാനുഭവം ഒരുക്കിയ ലുലു കൊച്ചി ബ്യൂട്ടിഫെസ്റ്റിന്റെ സമാപന ചടങ്ങിൽ പരമ്പരാഗത ശൈലിയിൽ മിന്നിതിളങ്ങിയ മോഡലുകൾ കാണികളുടെ ഹൃദയം കവർന്നു. ഫൈനൽ റൗണ്ടിൽ 20പേരിൽ നിന്ന് കടുത്ത മത്സരത്തിലൂടെ ലുലു നിവ്യ ബ്യൂട്ടി ക്വീൻ പദവി ബിന്ധ്യ ബഷിയും മാൻ ഒഫ് ദി ഇയർ പട്ടം മഞ്ജുനാഥ് ലക്ഷ്മണും സ്വന്തമാക്കി. ഫസ്റ്റ് റണ്ണർ അപ് സാന്ദ്ര രാജനും സെക്കൻഡ് റണ്ണർ അപ് ദിവ്യലക്ഷ്മിയുമാണ്. ലുലു റോയൽ മിറാജ് മാൻ ഒഫ് ദ ഇയറായി മഞ്ജുനാഥ് ലക്ഷ്മണിനെ തിരഞ്ഞെടുത്തു. ഫസ്റ്റ് റണ്ണർ അപ്പ് ബിബിൻ സന്തോഷ്. സെക്കൻഡ് റണ്ണർ അപ്പായി നിസാഫ് പി.എ എന്നിവരെ തിരഞ്ഞെടുത്തു.

വിജയികൾക്ക് നടൻ രാജീവ് പിള്ള, മോഡലും മിസ് ഏഷ്യ പസഫിക് ജേതാവുമായ സോഫിയ സിംഗും സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്യൂട്ടി ഫെസ്റ്റിലെ മേക്കോവർ സെഷൻ നടി അനുശ്രീ ഉദ്ഘാടനം ചെയ്തു. സംവിധായകരായ മേജർ രവി, പത്മകുമാർ എന്നിവർ സന്നിഹിതരായിരുന്നു.