kvves
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുറുമശേരിയിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിൻ അങ്കമാലി മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വർദ്ധിച്ചുവരുന്ന വഴിയോരക്കച്ചവടം തടയുന്നതിൽ നിസംഗത പുലർത്തുന്ന പാറക്കടവ് ഗ്രാമപഞ്ചായത്തിനെതിരെ വ്യാപാരി സംഘടനകളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് ഏകോപന സമിതി നേതൃത്വം നൽകുമെന്ന് അങ്കമാലി മണ്ഡലം വൈസ് പ്രസിഡന്റ് സി.പി. തരിയൻ അറിയിച്ചു. ജനുവരി മുതൽ പഞ്ചായത്തിൽ നടത്തുന്ന ലൈസൻസ് അദാലത്ത് ബഹിഷ്കരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുറുമശേരിയിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഡി. ആന്റു അദ്ധ്യക്ഷനായി. പ്രമോദ് പള്ളത്ത്, സി.എം. സാബു, പി.ഡി. രവീന്ദ്രൻ, പി.പി. ജോൺസൻ, കെ.ആർ. ബിബിൻ, ഇ.എം. ജിനേഷ്, കെ.എസ്. രാജേന്ദ്രൻ, എം.ഡി. ഫ്രാൻസിസ്, സുബിത സുരേഷ്, ജിനി സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.