പറവൂർ: പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിദിനാചരണം ഇന്ന് നടക്കും. പുലർച്ചെ നാലിന് നിർമ്മാല്യദർശനം, രാവിലെ എട്ടര മുതൽ സംഗീതോത്സവം, ഉച്ചക്ക് 12ന് പ്രസാദഊട്ട്, വൈകിട്ട് ദീപാരാധന, രാത്രി പത്തിന് ഏകാദശി വിളക്ക്.