 
ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മണ്ഡലയിൽ ബി.ജെ.പി മുൻ നിയോജക മണ്ഡലം നേതാവും ഭിന്നശേഷിക്കാരനുമായ രാജേഷിനെയും കുടുംബത്തെയും വധിക്കാൻ ശ്രമിച്ച മയക്കു മരുന്ന് മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും മയക്ക് മരുന്ന് മാഫിയ ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ അനാസ്ഥയ്ക്കുമെതിരെ ബി.ജെ.പി കരുമാല്ലൂർ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലയിൽ നിന്നാരംഭിച്ച് മനക്കപ്പടിയിൽ സമാപിച്ച ജാഥ ബി.ജെ.പി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബൈജു ശിവൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ് കരുമാല്ലൂർ, വെസ്റ്റ് ഏരിയ പ്രസിഡന്റ് സുനിൽ കെ. കണ്ണൻ, ജനറൽ സെക്രട്ടറി മനുകുമാർ തുടങ്ങിയവർ സംസാരിച്ചു.