പറവൂർ: വി.വി. ശക്തിധരൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരുധർമ്മ പ്രചാരണ കീർത്തി പുരസ്കാരം എം.വി. പ്രതാപൻ ചേന്ദമംഗലത്തിന്. 10,001രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഗുരുദർശനത്തെ പഠനവിഷയമാക്കുകയും അവ എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യം ഉൾക്കൊണ്ട് ജീവിക്കുന്ന പ്രതാപന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ഡോ. ടി.എച്ച്. ജിത, പ്രൊഫ. കെ. സതീശബാബു, വി.എസ്. ബോബൻ എന്നിവരടങ്ങിയ പാനലാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 22ന് പെരുമ്പടന്ന ഗുരുദേവമണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.