 
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള 35 ലൈബ്രറികൾക്ക് പ്രവർത്തന ഗ്രാന്റ് വിതരണം ചെയ്തു. പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു പരിപാടിക്ക് ആയിരം രൂപ എന്ന ക്രമത്തിൽ പരമാവധി പതിനായിരം രൂപവരെ ഒരു ലൈബ്രറിക്ക് നൽകും. മിനിമം 6 പരിപാടിയെങ്കിലും സംഘടിപ്പിക്കുന്ന ലൈബ്രറികൾക്കാണ് പ്രവർത്തന ഗ്രാന്റ് നൽകുക. ഗ്രാന്റ് വിതരണം ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം ജോസ് കരിമ്പന ഊരമന വൈ.എം.എ ലൈബ്രറി പ്രസിഡന്റ് എൻ.ഐ. തോമസിന് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി, വൈസ് പ്രസിഡന്റ് പി. അർജുനൻ, ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ, ഡോ. രാജി കെ. പോൾ, സിന്ധു ഉല്ലാസ്, എം.എ. എൽദോസ്, വി.ടി. യോഹന്നാൻ, ബി.എൻ. ബിജു, അഭിലാഷ് കെ. ഡേവിഡ് എന്നിവർ സംസാരിച്ചു.