ആലുവ: ചൂണ്ടി ഭാരതമാതാ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ മനുഷ്യക്കടത്ത് വിരുദ്ധ ക്ലബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു.
രാവിലെ കോളേജിൽ നടന്ന സമ്മേളനം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സെലിൻ എബ്രഹാം, ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി എന്നിവർ പങ്കെടുത്തു. ഡിബേറ്റ്, പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.