
കൊച്ചി: കടലിലും കരയിലും 22 വർഷത്തെ സൂക്ഷ്മായി നിരീക്ഷിച്ച രണ്ട് പൈലറ്റില്ലാ വിമാനങ്ങൾക്ക് നാവികസേന ആചാരപരമായ വിടനൽകി. നാവികത്താവളത്തിലെ ഐ.എൻ.എസ് ഗരുഡയിൽ നടന്ന ചടങ്ങിൽ റിയർ അഡ്മിറൽ ഉത്പൽ കുണ്ഡു ഉൾപ്പെടെ പങ്കെടുത്തു.
എം.കെ. രണ്ട് വിഭാഗത്തിൽപ്പെട്ട രണ്ടു ചെറുവിമാനങ്ങളും പൈലറ്റില്ലാതെ പറന്ന് നിരീക്ഷണം നടത്തുന്നവയാണ്. നിരവധി ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയാണ് വിമാനങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത്. മുതിർന്ന നാവികരുൾപ്പെടെ വിമാനങ്ങൾക്ക് വിടചൊല്ലി സേനാവ്യൂഹത്തിൽ നിന്ന് മാറ്റുന്ന പരമ്പരാഗത ചടങ്ങിൽ പങ്കെടുത്തു.