 
തൃപ്പൂണിത്തുറ: ഓളപ്പരപ്പിലെ കായൽക്കാഴ്ചകൾ കണ്ട് ഉല്ലസിച്ച് വയോജനങ്ങൾ ബോട്ടുയാത്ര നടത്തി. നഗരസഭ കാരുണ്യ വയോമിത്രം ക്ലബ്ബും റോട്ടറി തൃപ്പൂണിത്തുറ റോയലും പൂത്തോട്ടയിൽ സംഘടിപ്പിച്ച ബോട്ട് യാത്ര നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഫ്ലാഗ് ഓഫ് ചെയ്തു. റോട്ടറി പ്രസിഡന്റ് രാജേഷ്, കമ്മ്യൂണിറ്റി സർവീസ് ചെയർമാൻ ഐസക് എന്നിവർ സംസാരിച്ചു. വയോമിത്രം കോ ഓർഡിനേറ്റർ സിൻസി അനൂപ്, ഡോക്ടർ, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ബോട്ട് യാത്രയിൽ മുപ്പതോളം വയോമിത്രം അംഗങ്ങൾ പങ്കെടുത്തു. തുടർന്ന് റിസോർട്ടിൽ കലാപരിപാടികൾ അവതരിപ്പിച്ചു.