തൃപ്പൂണിത്തുറ: ജില്ലാ ക്യാൻസർ നിയന്ത്രണ പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ക്യാൻസർ രോഗനിർണയ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ 1 വരെ നടക്കും. ഗർഭാശയ ക്യാൻസർ, സ്തനാർബുദം, വായിലും തൊണ്ടയിലുമുള്ള ക്യാൻസർ എന്നിവ പരിശോധിക്കും.