തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഒ.വി. സാജു വരവുചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി ഡി. ജിനുരാജ്, ഹെഡ്മിസ്ട്രസ് ദീപ എസ്.നാരായണൻ എന്നിവർ സംസാരിച്ചു. പതിനൊന്നംഗ ഭരണസമിതിയെയും അഞ്ചംഗ മാതൃസംഘത്തെയും ഭാരവാഹികളായി കെ.എം. അനിൽകുമാർ (പ്രസിഡന്റ്), ടി.എൻ. ചന്ദ്രകുമാർ (വൈസ് പ്രസിഡന്റ്) എന്നിവരേയും തിരഞ്ഞെടുത്തു.