 
തൃപ്പൂണിത്തുറ: ഓർഗനൈസേഷൻ ഫോർ ഫുഡ് സേഫ്റ്റി സൊല്യൂഷൻസ് ആൻഡ് അവയർനസിന്റെ (ഒഫ്‌സ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ ബോധവത്കരണ ദേശീയവെബിനാർ ലൂക്ക് മെമ്മോറിയൽ പബ്ലിക് സ്കൂളിന്റെയും ചൈതന്യ ഹോസ്പിറ്റലിന്റെയും പങ്കാളിത്തത്തോടെ 14 ന് വൈകിട്ട് 7.30ന് നടത്തുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. കെ.എം. സൗമ്യ അറിയിച്ചു. ഡോ. അഞ്ജു കുര്യാക്കോസ്, ഡോ.എം.കെ. അബ്ദുൾ സത്താർ എന്നിവർ ക്ലാസ് നയിക്കും. ലഘുപത്രിക ജില്ലാ വികസന കമ്മീഷണർ അശ്വതി ശ്രീനിവാസും ഗ്രാൻഡ്മാസ്റ്റർ തീർത്ഥാ വിവേകും ചേർന്ന് പ്രകാശിപ്പിച്ചു.