കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ എം.ബി.ആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന സാമൂഹ്യ ആരോഗ്യ പരിപാലന പദ്ധതിയായ 'സ്‌നേഹത്തണൽ' ഇന്ന് ചിറ്റൂരിൽ കിടപ്പുരോഗികളെയും ക്യാൻസർ രോഗികളേയും വീടുകളിലെത്തി പരിശോധിച്ച് ചികിത്സയും മരുന്നും സൗജന്യമായി നൽകും. ഡോ. അശ്വിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിലെ ജീവനക്കാരാണ് സേവനത്തിന് നേതൃത്വം നൽകുന്നത്‌.