y
തണ്ണീർച്ചാൽ പാർക്ക് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ധർണയിൽ പാർലമെന്ററി പാർട്ടി ലീഡർ പി.കെ. പീതാംബരൻ സംസാരിക്കുന്നു

തൃപ്പൂണിത്തുറ: നഗരസഭ 13-ാം വാർഡിലെ തണ്ണീർച്ചാൽ പാർക്ക് തനതുഫണ്ട് ഉപയോഗിച്ച് നവീകരിച്ച് പൂർണമായി തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ രൂപ രാജുവിന്റെ നേതൃത്വത്തിൽ ബി.ജെ.പി നഗരസഭ കവാടത്തിനുമുന്നിൽ പ്രതിഷേധധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. പി.കെ. പീതാംബരൻ അദ്ധ്യക്ഷനായി. അഡ്വ പി.എൽ. ബാബു, യു. മധുസൂദനൻ, വള്ളി രവി, ജില്ലാ കമ്മിറ്റി മെമ്പർ നവീൻ ശിവൻ, സുധ സുരേഷ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ രജനി ചന്ദ്രൻ, ശോണിമ നവീൻ, സുപ്രഭ, രതി രാജു, സന്ധ്യാ വാസുദേവൻ, രജനി ചന്ദ്രൻ, കെ.ആർ. രാജേഷ്, സാവിത്രി നരസിംഹറാവു, ഡെയ്സൺ, മോഹനൻ, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അമൃത് പദ്ധതിയിൽപ്പെടുത്തി അനുവദിച്ച കേന്ദ്രഫണ്ടായ 78ലക്ഷംരൂപ പാഴാക്കിയത് നഗരസഭയുടെ പിടിപ്പുകേടാണെന്ന് സമരക്കാർ ആരോപിച്ചു.