bhakhana-mela
കാക്കൂർ ഗവ. എൽ.പി സ്കൂളിൽ വന്നോളി തിന്നോളി എന്ന പേരിൽ സംഘടിപ്പിച്ച പലഹാരമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ സന്ധ്യാ മോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

തിരുമാറാടി: കാക്കൂർ ഗവ. എൽ.പി സ്കൂളിൽ വന്നോളി തിന്നോളി പലഹാരമേള സംഘടിപ്പിച്ചു. വ്യത്യസ്തങ്ങളായ നാടൻ പലഹാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാണ് സ്കൂളിൽ പലഹാരമേള ഒരുക്കിയത്. വൈവിദ്ധ്യമാർന്നതും പോഷകസമൃദ്ധവുമായ നാടൻപലഹാരങ്ങൾ ഒരുക്കിയാണ് കുട്ടികൾ മേള സംഘടിപ്പിച്ചത്. മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. പ്രധാനാദ്ധ്യാപിക ടെനി ഡിക്കൊത്ത്, അദ്ധ്യാപകരായ കെ.എസ്. ശുഭ, സംഗീത മോഹൻ, ദേവിക പി. അജികുമാർ, ടി.എം. ബിന്ദു, ബി. ഉഷാമണി, എ.കെ. ശുഭ, സ്കൂൾ ലീഡർ ആർദ്ര അരുൺ എന്നിവർ സന്നിഹിതരായി.