min-mast-light
പൈറ്റക്കുളം കവലയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: പൈറ്റക്കുളം കവലയിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടര ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷനായി. വാർഡ് അംഗം സിബി കൊട്ടാരം,നഗരസഭ അംഗങ്ങളായ അഡ്വ. ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, ബേബി കീരാന്തടം, മരിയ ഗൊരോത്തി, ലിസി ജോസ്, ടി.എസ്. സാറ, മുൻ പഞ്ചായത്ത് അംഗം കെ.എ.ബേബി, പി.സി. ജോസ്, റെജി ജോൺ, എം.കെ. ചാക്കോച്ചൻ, എം.എ. ഷാജി, ജിനേഷ് വൻനിലം തുടങ്ങിയവർ സംസാരിച്ചു.