തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാം വാർഡിലെ ഒന്നാംനമ്പർ സ്‌മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനവും 14ന് വൈകിട്ട് 3.30ന് നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വി.ഇ.ഒ സൗമ്യ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ജില്ലാ പഞ്ചായത്ത് അംഗം അനിത, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, കെ.ജെ. ജോയി, പഞ്ചാ. സെക്രട്ടറി പി.പി. വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.