വൈപ്പിൻ: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രവർത്തനം വിപുലീകരിക്കാൻ എടവനക്കാട് ശ്രീനാരായണ ഭവനിൽ കൂടിയ ജില്ലാ പ്രവർത്തക യോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കൺവീനർ പൊന്നുരുന്നി ഉമേശ്വരൻ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, കേന്ദ്രസമിതി ജോ. സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ ഡി. ബാബു, കേന്ദ്രസമിതി അംഗങ്ങളായ അഡ്വ. രാജൻ ബാനർജി, വിജയൻ ആലുവ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ സുബ്രഹ്മണ്യൻ പൂത്തോട്ട, തമ്പി മടപ്ലാത്തുതുത്ത് എന്നിവർ സംസാരിച്ചു.