 
ആലുവ: എടത്തല എം.ഇ.എസ് ട്രെയിനിംഗ് കോളേജിൽ പൈഡോസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകൾ, ക്വിസ് മത്സരം, സംഘഗാനം, ഡോക്യുമെന്ററി പ്രദർശനം, ടാബ്ലോ, സിനിമാ അവലോകനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ടി.പി. ഓമന, പ്രോഗ്രാം കോ ഓർഡിനേറ്റർ ബി.എസ്. സിന്ധു, സനൽ, ആർദ്ര മുരളി, അർഷാമോൾ, ആതിര എന്നിവർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗം ഫെസീനയുടെ നേതൃത്വത്തിൽ ഭവന സന്ദർശനവും ബോധവത്കരണവും സംഘടിപ്പിച്ചു.