
കളമശേരി: വയനാട് ദുരന്തത്തിൽ പൂർണമായും തകർന്ന വെളളാർമല സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ജി.വി.എച്ച്.എസ്) ഗ്രന്ഥശാല പുന:സ്ഥാപിക്കാൻ രാജഗിരി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾ 10,000 പുസ്തകങ്ങൾ നൽകും. ഗ്രന്ഥശാല കെട്ടിടം പൂർത്തിയായശേഷം പുസ്തകങ്ങൾ കൈമാറുമെന്ന് രാജഗിരി സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ അറിയിച്ചു. ദിവസവും ഒരുരൂപ വീതം വിദ്യാർത്ഥികൾ ശേഖരിച്ച് നടപ്പാക്കുന്ന ഐ ഷെയർ പദ്ധതിയിൽ വെള്ളാർമാല സ്കൂളിൽ ഗ്രന്ഥശാല നിർമ്മിക്കാൻ ഒരുലക്ഷം രൂപ നൽകും. അഞ്ചാമത് രാജഗിരി മാരത്തോൺ 15ന് സ്കൂൾ ക്യാമ്പസിൽ നടത്തും. ഇതിൽ നിന്ന് ലഭിക്കുന്ന അധികവരുമാനവും വെള്ളാർമല സ്കൂളിന് നൽകും.