ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പുതിയകാവ് മുതൽ പൂത്തോട്ട വരെയുള്ള മേഖലയിൽ ബസുകളുടെ മത്സരയോട്ടം തുടരുന്നു. സ്പീഡ് ഗവർണർ വിച്ഛേദിച്ചാണ് ഭൂരിഭാഗം ബസുകളും ഓടുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും റോഡ് മുറിച്ചുകടക്കാൻ പറ്രാത്ത സ്ഥിതിയാണ്.
വർഷങ്ങളായി റോഡിന് വികസനവുമില്ല. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർ നടപടിയില്ല. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സമന്വയ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എ. വർഗീസ്, സെക്രട്ടറി ശ്രീജിത്ത് ബാബു എന്നിവർ പറഞ്ഞു.