മൂവാറ്റുപുഴ: കേരളാ കോൺഗ്രസ് സ്ഥാപകനും മുൻ മന്ത്രിയുമായ കെ.എം ജോർജിനെ കേരള കോൺഗ്രസ് പാർട്ടികളുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയും നേതാക്കളും ഹോളി മാഗി പള്ളി സെമിത്തേരിയിലെ കല്ലറയിലെത്തി പുഷ്പചക്രം സമർപ്പിച്ചു. കാർഷിക പ്രാഥമിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ് ഉൽഘാടനം ചെയ്തു. അഡ്വ. ഷൈസൺ മാങ്ങഴ അദ്ധ്യക്ഷനായി. ഫ്രാൻസീസ് ജോർജ് എം.പി, ജോയി എബ്രാഹം, തോമസ് ഉണ്ണിയാടൻ, എം.പി. പോളി, ഷിബു തെക്കുംപുറം, കെ.വി. കണ്ണൻ, ജോണി അരീക്കാട്ടിൽ, എ.ടി. പൗലോസ്, പായിപ്ര ക്യഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കേരള കോൺഗ്രസ് (എം)ന്റെ ആഭിമുഖ്യത്തിലും കെ.എം. ജോർജിന്റെ ചരമവാർഷികാചരണം സംഘടിപ്പിച്ചു. കല്ലറയിൽ ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് പുഷ്പചക്രം സമർപ്പിച്ചു. പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാർട്ടി നേതാക്കളായ ജോയി നടുക്കുടി, ടോമി കെ. തോമസ്, ടി.എ. ഡേവിസ്, അഡ്വ. ഷൈൻ ജേക്കബ്, ബാബു മനക്കപ്പറമ്പൻ, പി.കെ. ജോൺ, അഡ്വ. ചിന്നമ്മ ഷൈൻ, സിജോ ജോൺ, ജോമോൻ തൂമുള്ളിൽ, അഖിൽ തങ്കച്ചൻ, ഷിജി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.