
കൊച്ചി: ഭിന്നശേഷി അദ്ധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് (കെ.എ.ടി.സി) ഭാരവാഹികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും നേരിൽ കണ്ട് നിവേദനം നൽകി. 2022 മുതൽ നിയമിക്കപ്പെട്ട് വേതനം ഇല്ലാതെ ജോലി ചെയ്യുന്ന 16000 അദ്ധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഘടന പ്രസിഡന്റ് ബിൻസിൻ ഏക്കാട്ടൂർ, ജിതിൻ സത്യൻ, ഹെൽന, ഹനാന, വിനായക്, ഇജാസ്, സെബിൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.