bas
'രാജഗിരി കാമ്പസിൽ നടക്കുന്ന ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെന്റ്

കൊച്ചി: കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക​റ്റ് ബാൾ ടൂർണമെന്റ് രാജഗിരി വാലി കാമ്പസിൽ തുടങ്ങി. അസോസിയേ​റ്റ് ഡീൻ ഡോ. സൂസൻ മാത്യു ഉദ്ഘാടനം ചെയ്തു. ആർ.സി.ബി.എസ് അസിസ്​റ്റന്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ഫ്രാഗൊമെൻ എച്ച്.ആർ അമിത് ആന്റണി ആർ.ബി.എൽ ജേഴ്‌സി കൈമാറി. ഐഡിയ ഹൗസ് സി.ഇ.ഒ ലൂയിസ് ഐസക് സംബന്ധിച്ചു. ഓൾ ഇന്ത്യ അമേച്വർ കോർപ്പറേ​റ്റ്, ഇന്റർകോളേജിയേ​റ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ 12ന് സമാപിക്കും.