
അങ്കമാലി: റോട്ടറി ക്ലബ് ഒഫ് അങ്കമാലി ഗ്രേറ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് സ്‌കറിയ മെമ്മോറിയൽ വാഗൺ വീൽ ക്രിക്കറ്റ് ടൂർണമെന്റ് 12 മുതൽ 15 വരെ മൂക്കന്നൂർ ഫിസാറ്റ്, കരയാംപറമ്പ് ബി.സി.ജി. ഗ്രൗണ്ടുകളിലായി നടക്കും. റോട്ടറി ഡിസ്ട്രിക്ട് 3201 പരിധിയിൽ വരുന്ന കോയമ്പത്തൂർ മുതൽ എറണാകുളം വരെയുള്ള ക്ലബുകളെ പ്രതിനിധീകരിച്ച് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10.30ന് അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബെഞ്ചി പാലാട്ടി അദ്ധ്യക്ഷനാകും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നതെന്ന് കൺവീനർ സജി ജോർജ് അറിയിച്ചു.