കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒഴിവുള്ള വിവിധ കടമുറികളുടെ ലേലം 18ന് രാവിലെ 11നും കരിമുഗൾ സബ് സെന്റർ അറ്റകുറ്റപ്പണ‌ിയുടെ ഭാഗമായി പൊളിച്ചു മാറ്റിയ ജി.ഐ, അലൂമിനിയം ഷീറ്റുകളുടെ ലേലം 19ന് രാവിലെ 11നും പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അപകടകരമായി നില്ക്കുന്ന മരങ്ങളുടെ ലേലം ഉച്ചയ്ക്ക് 2.30നും പഞ്ചായത്ത് ഓഫീസിൽ നടക്കും. വിശദ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം