പള്ളുരുത്തി: ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗല മഹാക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഭാഗവത പാരായണം, പ്രഭാഷണം, പ്രസാദഊട്ട്, തൃക്കാർത്തിക, ശ്രീകൃഷ്ണാവതാരം, രുക്മിണി സ്വയംവര ഘോഷയാത്ര, കുചേലഗതി എന്നിവ നടക്കും. തണ്ണീർമുക്കം സന്തോഷ്‌കുമാറാണ് യജ്ഞാചാര്യൻ. 18ന് സമാപിക്കും.