kisan-sabha-
അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളന സംഘാടക സമിതി ഓഫീസ് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് നമ്പൂരിയച്ചൻ ആലിന് സമീപം സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് എ.പി. ഷാജി, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ഡിവിൻ കെ. ദിനകരൻ, കെ.എൻ. ഗോപി, നേതാക്കളായ കെ.ബി. അറുമുഖൻ, ടി.സി. സഞ്ജിത്ത്, എസ്. ശ്രീകുമാരി, എം.ആർ. ശോഭനൻ തുടങ്ങിയവർ പങ്കെടുത്തു. ജനവരി 5,6,7, 8 തിയതികളിൽ പറവൂരിലാണ് സമ്മേളനം.