പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലന സഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ 16 ന് ലക്ഷദീപവും 108 പട്ടും വേലും സമർപ്പണ ചടങ്ങുകളും നടക്കും. വൈകിട്ട് 6.30 ന് സിനിമാ താരം ഭാവന ചടങ്ങുകൾക്ക് തിരി തെളിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും