കുറുപ്പംപടി: 8-ാമത് ചെറുകുന്നം ദേശവിളക്ക് മഹോത്സവം 14ന് പെരിയാർവാലി ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6.30ന് എ. എ.അജീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ദീപാരാധന. തുടർന്ന് ശാസ്താംപാട്ട്, ചിന്ത്, ചെണ്ടമേളം. വൈകിട്ട് 8.30ന് പ്രസാദ ഊട്ട്, തുടർന്ന് വാദ്യഘോഷ ,താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ചെറുകുന്നം കനാൽ കവലയിൽ നിന്ന് എതിരേൽപ്പ്, ആഴി പൂജ.