
ഒരു ദിവസം വിറ്റഴിച്ചത് 200 കോടി രൂപയുടെ ആഭരണങ്ങൾ
കൊച്ചി: ഒറ്റ ദിവസം 200 കോടി രൂപയുടെ സ്വർണ, വജ്ര ആഭരണങ്ങളുടെ വിൽപ്പനയുമായി തിരുവനന്തപുരം ഭീമ ജുവലറി ഗിന്നസ് റെക്കാഡിട്ടു. തിരുവനന്തപുരത്തെ മൂന്ന് ഷോറൂമുകളിൽ നിന്ന് ഒരു ദിവസത്തിനിടെ 250 കിലോഗ്രാം സ്വർണവും 400 കാരറ്റ് വജ്രവുമാണ് വിൽപ്പന നടത്തിയത്. ബ്രാൻഡ് ലോയൽറ്റിയും ഉപഭോക്തൃ വിശ്വാസവുമാണ് ലോക റെക്കാഡ് നേടി ദക്ഷിണേന്ത്യയിലെ മുൻനിര വിപണി വിഹിതം ഉയർത്താൻ സഹായിച്ചത്. നൂറാം വാർഷിക ആഘോഷത്തിൽ വിപണന പ്രവർത്തനങ്ങൾക്ക് പണം മുടക്കാതെയാണ് ഭീമ ഈ നേട്ടമുണ്ടാക്കിയത്. നവീന കാലത്തോട് പൊരുത്തപ്പെടുന്ന രീതിയിൽ പ്രവർത്തനം വിപുലീകരിച്ചതാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി ഗോവിന്ദൻ പറഞ്ഞു.
ലോക വിപണിയിൽ ഭീമയുടെ പൈത്യക വിശുദ്ധി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണെന്ന് ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. സുഹാസ് പറഞ്ഞു, "
പരിശുദ്ധിയിലും വിശ്വാസത്തിലും അധിഷ്‌ഠഠിതമായ മൂല്യങ്ങളും ഉപഭോക്താക്കളുടെ അചഞ്ചലമായ പിന്തുണയുമാണ് വളർച്ചയ്ക്ക് ഉൗർജമാകുന്നതെന്ന് ബ്രാൻഡിന്റെ ഡയറക്ടർ ഗായത്രി സുഹാസ് പറഞ്ഞു.