പെരുമ്പാവൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം ഇക്കോ ടൂറിസം കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 9.30ന് എറണാകുളം ജില്ലാ കളക്ടർ എൻ. എസ്. കെ.ഉമേഷ് പ്രഖ്യാപനം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ഒ. ജോസ് എന്നിവർ അറിയിച്ചു. യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഇ.എസ്.ഐ കാർഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ പങ്കെടുക്കും.